06:32pm 18 May 2026
NEWS
ക്രിസ്തുമസ് -പുതുവത്സരാഘോഷം നടത്തി
24/12/2025  10:14 PM IST
nila
ക്രിസ്തുമസ് -പുതുവത്സരാഘോഷം നടത്തി

 

തിരുവൻവണ്ടൂർ.-തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് തിരുവൻവണ്ടൂർ ഈസ്റ്റ് 1 44-ാം നമ്പർ അംഗണവാടിയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. വാർഡംഗം സ്മിതാ രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിൻ്റെ വേഷമണിഞ്ഞ് എത്തിയ അംഗണവാടിയിലെ
കുരുന്നുകളുടെ പാട്ടും ഡാൻസും ഏറെ കൗതുകമുണർത്തി. ക്ലാസിനുള്ളിൽ കുട്ടികൾ പുൽകൂടും ഒരുക്കിയിരുന്നു.
തുടർന്ന് മിഠായിയും കേക്കും വിതരണം ചെയ്തു.  
പഞ്ചായത്ത് അംഗമായതിനു ശേഷമുള്ള സ്മിതയുടെ
ആദ്യത്തെ പൊതുപരിപാടിയായിരുന്നു 
ഇത്. കുട്ടികൾക്ക് ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു.
അദ്ധ്യാപിക എസ്.ശ്രീകല, സഹായി ബി.പ്രസന്ന ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img